വൈദികസാഹിത്യം

Blog Veda Sandesam

സത്യാർത്ഥപ്രകാശം മലയാളം (രണ്ടാം പതിപ്പ്)

വേദാദി സത്യശാസ്‌ത്രങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ വിഷയങ്ങളുടെ വീക്ഷണം നൽകുകയും അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും വേദപ്രമാണമനുസരിച്ച് ശക്തമായി പൊളിച്ചെഴുതുകയും ചെയ്ത സത്യാർത്ഥപ്രകാശം എന്ന മഹത് ഗ്രന്ഥത്തിന്റെ രണ്ടാം പതിപ്പ് ഇപ്പോൾ ഈശ്വരാനുഗ്രഹത്താൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. മലയാളത്തിൽ ആദ്യമായാണ് സത്യാർത്ഥപ്രകാശം ആയിരത്തിൽ അധികം പേജുകളോടെ ആകർഷകമായി അച്ചടിച്ച് ഏറ്റവും ചുരുങ്ങിയ വിലക്ക് വിതരണം ചെയ്യുന്നത്. ആര്യസമാജം കേരളത്തിൽ വന്നതിൻ്റെ നൂറാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിലാണ് ഇത് എന്നതും ശ്രദ്ധേയമാണ്.
മഹർഷി ദയാനന്ദസരസ്വതി ഈ പുസ്തകത്തിലൂടെ മാനവ ജനതയെ അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ച ദൗത്യം പൂർത്തിയാക്കുന്നതിനായി ഈ ഗ്രന്ഥത്തിൻ്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും ഉണ്ടായിരിക്കേണ്ടതാണ്. ആയിരത്തിൽ അധികം പേജുള്ള പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിൻ്റെ വില 100 രൂപയാണ്
(തപാൽ ചെലവ് പുറമെ).
കൂടുതൽ വിവരങ്ങൾക്ക് 9497525923, 9446575923 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക (കാലത്ത് 8.30 മുതൽ വൈകുന്നേരം 5 വരെ)